Breaking News

കഞ്ചാവുമായി യുവാവിനെ പടന്ന ഓരിമുക്കിൽ നിന്നും എക്‌സൈസ് പിടികൂടി


ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം എക്‌സൈസ് പടന്ന ഓരിമുക്കില്‍ നടത്തിയ പരിശോധനയില്‍ 1.096 കിലോ ഗ്രാം കഞ്ചാവ് കൈവശം വെച്ച യുവാവിനെ പിടികൂടി. കാടങ്കോട് സ്വദേശി കുഞ്ഞാലിയെയാണ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ സുധീറും സംഘവും ചേര്‍ന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് കെ.കുമാര്‍, സതീശന്‍ നാലുപുരക്കല്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ.വി പ്രജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ദിനൂപ്, ഷൈലേഷ് കുമാര്‍, പ്രിജില്‍ കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.സജ്ന എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

No comments