ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് നടത്തി
ഗോത്ര മേഖലയിലെ കുട്ടികൾക്ക് മികച്ച പഠനാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ രക്ഷാകർത്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് മഹേഷ് സാരംഗ് ക്ലാസ് കൈകാര്യം ചെയ്തു. പിടിഎ പ്രസിഡൻറ് എ ആർ വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി ചന്ദ്രൻ , വാർഡ് മെമ്പർമാരായ സി എച്ച് അബ്ദുൾ നാസർ, എം പി രാഘവൻ , പ്രിൻസിപ്പൽ ശ്രീപതി എസ് എം , അസിസ്റ്റൻറ് വി കെ പ്ര ഭാവതി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ പി ജനാർദ്ദനൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെവി നന്ദിയും രേഖപ്പെടുത്തി.

No comments