Breaking News

ആത്മഹത്യയിൽ നിന്ന് അമ്മയെയും കൈകുഞ്ഞുങ്ങളെയും അത്ഭുതകരമായി രക്ഷിച്ച് നീലേശ്വരം പോലീസ്


കുടുംബപ്രശ്നത്തെ തുടർന്ന് ഒരു അമ്മ രാത്രിയിൽ ഒട്ടോറിക്ഷയിൽ  രണ്ട് കുട്ടികളോടൊപ്പം പേരോലിൽ ഓട്ടോ റിക്ഷയിൽ ഇറങ്ങിയതായി പൊലീസ് സ്റ്റേഷനിൽ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വിശാഖുo വിനോദ് കുമാറും , പോലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നവരും ചേർന്ന് പേരാലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും പരിശോധന നടത്തി.

 റെയിൽവേ സ്റ്റേഷനിൽ നിന്നും മാറി റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചും മറ്റേ കുഞ്ഞിനെ ചേർത്തുരുത്തി റെയിൽവേ ട്രാക്കിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ട്  അമ്മയെയും മക്കളെയും ട്രാക്കിൽ നിന്നും മാറ്റി നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ച് സംസാരിച്ച് സമാധാനിപ്പിച്ച്  അമ്മയോടൊപ്പം പോലീസ്  അയച്ചു

 കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ശ്രമത്തിൽ നിന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ.

No comments