Breaking News

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം 2024 ഫെബ്രുവരി 7 മുതൽ 11 വരെ മുന്നാട് പീപ്പിൾസ് കോളേജിൽ


മുന്നാട് : കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം സംഘാടകസമിതി രൂപവത്കരണയോഗം മുന്നാട് പീപ്പിൾസ് കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ. സർവകലാശാല യൂണിയൻ ചെയർപേഴ്സൻ ടി.പി. അഖില അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.ധന്യ, സിൻഡിക്കേറ്റംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ, ഡോ.എ.അശോകൻ, രാഖി രാഘവൻ, എം. ശ്രീലേഖ, എം.സി. രാജു, സർവകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്‌ടർ ഡോ.ടി.പി. നഫീസ ബേബി, ബേഡകം സബ് ഇൻസ്പെക്ടർ എം.പി. പ്രതീഷ് കുമാർ ,സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ടി. പ്രിത്വിക്, ജോ.സെക്രട്ടറി കെ.പി. സൂര്യജിത്ത് എന്നിവർ സംസാരിച്ചു.ഫെബ്രുവരി ഏഴുമുതൽ 11 വരെ പീപ്പിൾസ് കോളേജിലാണ് കലോത്സവം.125 ഇനങ്ങളിലാണ് മത്സരം നടക്കുക. 117 കോളേജുകളിൽനിന്നായി അയ്യായിരത്തിൽപ്പരം മത്സരാർഥികൾ പങ്കെടുക്കും.


ഭാരവാഹികൾ: സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. (ചെയ.), സിജി മാത്യു, കെ. മണികണ്ഠൻ, എം. ധന്യ, എച്ച്. മുരളി, പി.വി. മിനി, എസ്.എൻ. സരിത, സി. രാമചന്ദ്രൻ (വൈസ്. ചെയ.), ടി. പ്രിത്വിക് (ജന. കൺ.), ബിപിൻരാജ് പായം (കൺവീനർ).

No comments