ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു
ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിരുന്ന യുവാവ് മരിച്ചു. അജാനൂർ കൊത്തിക്കാലിലെ അബ്ദുള്ളയുടെ മകൻ അഷ്ക്കർ അബ്ദുള്ള (30) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ഒമാൻ ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്നൽ കാത്ത് നിൽക്കുകയായിരുന്ന അഷ്ക്കറിന്റെ ബൈക്കിൽ അമിത വേഗതയിൽ വന്ന കാറിടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച അഷ്ക്കർ സിഗ്നൽ പോസ്റ്റിൽ തലയിടിച്ച് വീണു. ഗുരുതര പരിക്കുകളോടെ അജ്മാൻ അൽ ഖലീഫ ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെ രാത്രി മരിച്ചു. ഷാർജയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്ക്കർ ബൈക്കിൽ സാധനം വാങ്ങാൻ പോയതായിരുന്നു.

No comments