ജില്ലയിലെ ഭാവി ഫുട്ബാൾ താരങ്ങളെ കണ്ടെത്തി സൗജന്യമായി പരിശീലിപ്പിക്കാൻ ട്രയൽസ് സംഘടിപ്പിക്കുന്നു
കാസർകോട് ജില്ലയിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയായ കാലിക്കടവ് സാക്ക് ഫുട്ബാൾ അക്കാദമി ഭാവിയിലെ ഫുട്ബാൾ താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ട്രയൽസ് സംഘടിപ്പിക്കുന്നു.
2010 ജനുവരി 1 മുതൽ 2013 ഡിസംബർ 31 നുള്ളിൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം.
തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പരിശീലക സർട്ടിഫിക്കറ്റുള്ള വിദഗ്ധ കോച്ചുമാരുടെ കീഴിൽ ദീർഘകാല പരിശീലനം നൽകുന്നു. കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുവാനും അവസരം ലഭിക്കുന്നു. പരിശീലനവും, യൂനിഫോമും സൗജന്യമാണ്.
ട്രയൽസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർ കാർഡ്, രക്ഷിതാവിൻ്റെ ഫോൺ നമ്പർ എന്നിവ കൊണ്ടുവരേണ്ടതാണ്. ആവശ്യമായ കുടിവെള്ളവും, ലഘു ഭക്ഷണവും കൂടെ കരുതുക.
സെലക്ഷൻ ട്രയൽസ് തീയ്യതി: 2023 ഡിസംബർ 25 രാവിലെ 7 മണി കാലിക്കടവ്
പഞ്ചായത്ത് മിനി സ്റ്റേഡിയം .
കൂടുതലറിയാൻ വിളിക്കുക:
7736288752
9747783428
9567752152
8111911115
.webp)
No comments