Breaking News

പ്രതിപക്ഷ എം.പി മാരെ പാർലമെന്റിൽ നിന്നും സസ്‌പെന്റ് ചെയ്ത സംഭവം: കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ ജ്വാല തെളിയിച്ചു


വെള്ളരിക്കുണ്ട് : പാർലമെൻറ് ആക്രമണം അന്വേഷണം ആവശ്യപ്പെട്ട കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി , പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എം. പി ഉൾപ്പെടെയുള്ള  143 പ്രതിപക്ഷ എം.പി മാരെ  പാർലമെന്റിൽ നിന്നും സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച്  കേരള യൂത്ത് ഫ്രണ്ട് (എം) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറിയും, കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീ ഷിനോജ് ചാക്കോ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ചാക്കോ തെന്നിപ്ലാക്കൽ അധ്യക്ഷൻ ആയിരുന്നു. ബിജു തൂളിശ്ശേരി, ജോസ് കാക്കക്കൂട്ടുങ്കൽ, ബേബി ജോസഫ് പുതുമന, ജോസ് ചെന്നക്കാട്ട് കുന്നേൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളംകുന്നേൽ, ജോസ് പുതുശ്ശേരി കാലായിൽ,മാത്യു കാഞ്ഞിരത്തിങ്കൽ, ബേബി മുതുകത്താനി, അഡ്വ.വിനയ് മാങ്ങാട്ട്, ടോമി മണിയൻ തോട്ടം, ജോർജ് പിടി, അഭിലാഷ് മാത്യു,  ജോജി പാലമറ്റം, രാജേഷ് സി ആർ, മനോജ് വെള്ളരിക്കുണ്ട്, തുടങ്ങിയവർ സംസാരിച്ചു.

No comments