ബാലസംഘം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ബാലദിന ഘോഷയാത്രയും , ബാലാവകാശ പ്രഖ്യാപനവും പരപ്പയിൽ നടക്കും
പരപ്പ: ബാലസംഘം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 29ന് വൈകുന്നേരം പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലദിന ഘോഷയാത്രയും ബാലാവകാശ പ്രഖ്യാപനവും നടത്തുന്നു.പരിപാടി വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായിചേർന്ന സംഘാടകസമിതി രൂപീകരണ യോഗം എ. ആർ. രാജു ഉദ്ഘാടനം ചെയ്തു. അനുലക്ഷ്മി എ. വി അധ്യക്ഷത വഹിച്ചു. വില്ലേജ് കൺവീനർ എ. ആർ. വിജയകുമാർ പരിപാടികൾ വിശദീകരിച്ചു. പി.വി.ചന്ദ്രൻ , വി. ബാലകൃഷ്ണൻ , വിനോദ് പന്നിത്തടം,സി. രതീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി. ബാലകൃഷ്ണൻ - ചെയർമാൻ ,വിനോദ് പന്നിത്തടം, ടി.പി.തങ്കച്ചൻ , സി. വി.മന്മഥൻ - വൈസ് ചെയർമാൻമാർ , എ.ആർ. വിജയകുമാർ -കൺവീനർ, അനുലക്ഷ്മി.എ. വി , സി.രതീഷ് ,ഗിരീഷ് .പി - ജോയിന്റ് കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.
No comments