മലയോര സാംസ്‌കാരിക വേദിയുടെ പത്താമത് പ്രതിമാസ ചർച്ചയിൽ ഭക്ഷണം, ആരോഗ്യം, സ്വാസ്ഥ്യം എന്ന വിഷയത്തിൽ കൊല്ലന്നൂർ ക്ലയിമസ് ക്ലാസ്സ് എടുത്തു
വെള്ളരിക്കുണ്ട് :ഭക്ഷണം, ആരോഗ്യം, സ്വാസ്ഥ്യം എന്ന വിഷയത്തിൽ മലയോര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച ചർച്ചയിൽ കൊല്ലന്നൂർ ക്ലയിമസ് ക്ലാസ്സ് എടുത്തു.മാറുന്ന ഭക്ഷണ രീതികളും, മായം കലർന്ന ഭക്ഷണപദാർത്ഥങ്ങളും സമൂഹത്തെ രോഗാവസ്‌ഥയിലേക്ക് തള്ളി വിടുന്നു എന്ന് ചർച്ചയിൽ പൊതു അഭിപ്രായമായി ഉയർന്നു വന്നു.അടുക്കള തൊട്ടങ്ങളും ജൈവ കൃഷി രീതികളും വ്യാപകമക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചർച്ച നയിച്ച ക്ലയിമസ് കൊല്ലന്നൂർ ഓർമ്മിപ്പിച്ചു.മലയോര സാംസ്‌കാരിക വേദിയുടെ സെക്രട്ടറി പി പി ജയൻ സ്വാഗതം പറഞ്ഞു. പുഴക്കര കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.മലയോര സാംസ്‌കാരിക വേദി പ്രസിഡന്റ് ബാബു കോഹിനൂർ ആശംസകൾ അർപ്പിച്ചു. ഡാർലിൻ ജോർജ് കടവൻ നന്ദി പറഞ്ഞു.
No comments