Breaking News

പ്ലാസ്റ്റിക് നിരോധനം മൂലം വ്യാപാരികൾക്കുള്ള പ്രശ്നങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കും... ബളാൽ പഞ്ചായത്ത് അധികൃതരും വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി ഭാരവാഹികളും സംയുക്ത യോഗം ചേർന്നു


വെള്ളരിക്കുണ്ട് : പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുമ്പോൾ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ  ചൂണ്ടിക്കാട്ടി ബളാൽ പഞ്ചായത്ത് പ്രസിഡന്റിന് വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടും  ഉദ്യോഗസ്ഥരും വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി ഭാരവാഹികളും  അടക്കമുള്ള   സംയുക്ത യോഗത്തിൽ വ്യാപാരികളും പൊതു ജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉറപ്പുനൽകി.

അടുത്ത പഞ്ചായത്ത് ഭരണസമിതിയിൽ ഈ വിഷയം അജണ്ട വച്ച് ചർച്ച ചെയ്യും സമീപ പഞ്ചായത്തുകളിൽ പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നില്ല.  നിരോധന നിയമം നടപ്പിലാക്കേണ്ടത് ജില്ലയിൽ ഒട്ടാകെ ഏകീകൃതമായിരിക്കണമെന്ന നിർദ്ദേശം കലക്ടറെ അറിയിക്കുമെന്നും പ്രസിഡണ്ട് രാജു കട്ടക്കയം അറിയിച്ചു.

രാജു കട്ടക്കയം അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അലക്സ് നെടുകാലയിൽ, മോൻസ് ജോയ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആർ വിനു, പിസി രഘുനാഥ്, ടൗൺ വികസന സമിതി പ്രസിഡന്റ് ബാബു  കോഹിനൂർ, സെക്രട്ടറി സണ്ണി മങ്കയം,എ സി എ ലത്തീഫ്, ജിമ്മി ഇടപ്പാടിയിൽ, അലോഷ്യസ് ജോർജ് പഞ്ചായത്ത് സെക്രട്ടറി അജയ്ഘോഷ് ഉദ്യോഗസ്ഥരായ രജീഷ് കാരായിൽ, എബിൻ, ഹരീഷ്, മനോജ് കെ വി,  ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

No comments