മരുതോം വന സംരക്ഷണസമിതി ചുള്ളി ഗവ. എൽ. പി. സ്‌കൂളിന് ലാപ്പ്ടോപ്പുകൾ നൽകി
മാലോം: മരുതോം വന സംരക്ഷണസമിതി ചുള്ളി ഗവ. എൽ. പി. സ്‌കൂളിന് ലാപ് ടോപ്പുകൾ വിതരണം ചെയ്തു.
ചുള്ളി സ്കൂളിൽ നടന്ന ചടങ്ങിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സ്കൂൾ അധികൃതർക്ക് കൈമാറി. വാർഡ് അംഗം ദേവസ്യതറപ്പേൽ അധ്യക്ഷതവഹിച്ചു.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. പി. ശ്രീജിത്ത് മുഖ്യ അതിഥി ആയിരുന്നു.ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനശ്വര. പി. മരുതോം വന സംരക്ഷണ സമിതി പ്രസിഡന്റ് കെ. എം. ബെന്നി. സ്കൂൾ പി. ടി. എ. പ്രസിഡന്റ് എൻ. സതീശൻ എന്നിവർ പ്രസംഗിച്ചു. പ്രധാന അധ്യാപകൻ കെ. കെ. ഗണേഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ. എം. വിൻസെന്റ് നന്ദിയും പറഞ്ഞു...
No comments