വീട്ടമ്മ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ ഏഴാംമൈൽ അരിയളത്തെ ശാന്ത (50) ആണ് മരിച്ചത്
വെള്ളരിക്കുണ്ട് : പല്ലുവേദനക്ക് ഡോക്ടറെ കണ്ട് മടങ്ങി എത്തിയ വീട്ടമ്മ തൂങ്ങി മരിച്ചു. ഏഴാംമൈൽ അരിയളത്തെ ശാന്ത (50) ആണ് മരിച്ചത്. ഇന്നലെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ പല്ലിന്റെ ഡോക്ടറെ കാണാൻ പോയിരുന്നു. തിരിച്ച് വീട്ടിൽ എത്തി രാത്രിയോടെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിൽ അഗ്രോ ഇൻഡസ്ട്രീസിലെ തൊഴിലാളിയാണ്. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ .മക്കൾ: അഖിൽ (വയറിങ് തൊഴിലാളി), അതുല്യ (നേഴ്സ് മലപ്പുറം ) . മരുമകൾ: നിഷ. സഹോദരങ്ങൾ: നാരായണൻ (ചുമട്ടുതൊഴിലാളി തട്ടുമ്മൽ ),ഗോപി. മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.
No comments