ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
കരിന്തളം : ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കരിന്തളം കൊല്ലംപാറ പയ്യംകുളത്തെ ശാന്ത നാഗച്ചേരി(56)ആണ് മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് ആസിഡ് കഴിച്ച് അവശനിലയിലായ ശാന്തയെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. കാട്ടിപ്പൊയിൽ കാറളത്തെ പരേതനായ നിട്ടടുക്കൻ കുഞ്ഞിരാമന്റേയും എൻ.മാധവിയുടേയും മകളാണ്.ഭർത്താവ്: പരേതനായ അപൂഞ്ഞി. ഏകമൾ സൗമ്യ. മരുമകൻ ഗോപാലകൃഷ്ണൻ പാലായി (നീലേശ്വരം കാവിൽ ഭവൻ യോഗ ഇൻസ്റ്റിറ്റ്യൂട്ട്). സ ഹോദരങ്ങൾ: പൂമണി, എൻ പ്രകാശൻ.
No comments