ചെർക്കളയിൽ ബൈക്കിൽ ലോറിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
ചെർക്കള : ബൈക്കിൽ ലോറിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. എരിയപ്പാടിയിലെ അബ്ദുൾ ഖാദറിന്റെ മകൻ ഷിഹാബ് 17 ആണ് മരിച്ചത്. ഏരിയ പാടിയിലെ ആദിലിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേവിഞ്ച വളവിൽ ഇന്ന് വൈകീട്ടാണ് അപകടം. ടോറസ് ലോറി ബൈക്കിന്റെ പിറകിലിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഷിഹാബ് മരിച്ചത്. നായന്മാർ സ്കൂളിലെ വിദ്യാർത്ഥിയാണ്. ലോറി വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്.

No comments