Breaking News

ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി


കൊന്നക്കാട് :മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ നടത്തി.കൊന്നക്കാട് കോൺഗ്രസ്‌ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പി സി രഘു നാഥൻ അധ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ബിൻസി ജയിൻ,ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മോൻസി ജോയ്, ജെയിൻ തോക്കനാട്ട്, വിൻസെന്റ് കുന്നോല, സ്‌കറിയ കാഞ്ഞമല എന്നിവർ സംസാരിച്ചു. വാർഡ്‌ പ്രസിഡന്റ്‌ അനീഷ് സ്വാഗതവും വിനു തോട്ടൊൻ നന്ദിയും പറഞ്ഞു

No comments