Breaking News

17കാരി പ്രസവിച്ചു ഭർത്താവിനെതിരെ ബദിയടുക്ക പോലീസ് പോക്സോ കേസ് എടുത്തു


ബദിയടുക്ക: പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു. പെൺകുട്ടി പ്രസവിച്ചതോടെ ഭർത്താവിനെതിരെ പോക്സോ കേസ്.

സ്റ്റേഷൻ പരിധിയിലെ പതിനേഴുകാരിയാണ് പ്രസവിച്ചത്. ആശുപത്രിയിൽ പ്രസവിച്ചതോടെ ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രി അധികൃതർ ബദിയടുക്ക പോലീസിൽ വിവരം കൈമാറുകയായിരുന്നു.

പരാതിയിൽ മൊഴിരേഖപ്പെടുത്തിയതോടെ കർണ്ണാടക സ്വദേശിയായ ഇരുപത്തിയൊന്നുകാരനായ ഭർത്താവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു 

കഴിഞ്ഞ ദിവസം മംഗലാപുരത്തെ ആശുപത്രി യിലാണ് പതിനേഴുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രി യിൽ പെൺകുട്ടിയുടെ വ യസ് രേഖപ്പെടുത്തിയപ്പോഴാണ് പ്രശ്നമായത്. തുടർന്ന് പോലീസിൽ വി വരമറിയിക്കുകയായിരു ന്നു കേസെടുത്ത പോലീ സ് അന്വേഷണം തുടങ്ങി.

 




No comments