Breaking News

കോടോംബേളൂർ അപ്പാരൽ പാർക്ക്: പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു


പാറപ്പള്ളി: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽആർ കെഐ ഡി പി പദ്ധതിപ്രകാരം  ആരംഭിക്കുന്ന അപ്പാരൽ പാർക്കിനായി 47ദിവസത്തെ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ വച്ച് നടന്നു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു അധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന   കാര്യ സമിതി ചെയർപേഴ്സൺ  ശ്രീമതി രജനികൃഷ്ണൻ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി. ഗോപാലകൃഷ്ണൻ കുടുംബശ്രീ ജില്ലാ മിഷൻ എഡി എംസി ഇക്ബാൽ സി എച്ച്, ആർ കെ ഐ ഇ ഡി പി പരപ്പ ബ്ലോക്ക് മെന്റർ ശ്രീമതി ഷെരീഫ,   ജോബ് കഫെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ രാജേഷ് എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൺ ശ്രീമതി ശൈലജ, ജനപ്രതിനിധികളായ രാജീവൻ ചീരോൽ, കെ.എം. കുഞ്ഞികൃഷ്ണൻ, ഇ. ബാലകൃഷ്ണൻ, കുടുംബശ്രീ എ ഡി എസ്, സി ഡി എസ് അംഗങ്ങൾ,മറ്റു ,ജില്ലാ മിഷൻ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് വൈ.ചെയർപേഴ്സൺ ശ്രീമതി.പി.എൽ.ഉഷ സ്വാഗതവുംശ്രീമതി ലതിക നന്ദി പറഞ്ഞു.

No comments