വ്യാജ പാസ്പോർട്ട് ഉണ്ടെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
ബിരിക്കുളം : വ്യാജ പാസ്പോർട്ട് ഉണ്ടെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. മടിക്കൈ കാലിച്ചാംപൊതി ആമ്പിലേരി വീട്ടിൽ വി തമ്പാനെതിരെയാണ് ഭാര്യ ബിരിക്കുളം വടക്കകര വീട്ടിൽ രജിതയുടെ പരാതിയിൽ കേസെടുത്തത്. ഭർത്താവിന് കർണ്ണാടക മേൽ വിലാസത്തിൽ വ്യാജപാസ്പോർട്ട് ഉണ്ടെന്നാണ് രജിതയുടെ പരാതി. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കേസെടുത്തത്.

No comments