Breaking News

പ്രസവത്തിന് പിന്നാലെ ആശുപത്രി വാർഡിൽ കുഴഞ്ഞു വീണ യുവതി മരിച്ചു കാങ്കോൽ നോർത്ത് വായനശാലക്ക് സമീപത്തെ വി.ആതിര (28) ആണ് മരിച്ചത്


പയ്യന്നൂർ: പ്രസവത്തിന് പിന്നാലെ ആശുപത്രി വാർഡിൽ കുഴഞ്ഞു വീണ യുവതി മരിച്ചു. കാങ്കോൽ നോർത്ത് വായനശാലക്ക് സമീപത്തെ വി.ആതിര 28 ആണ് മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ സിസേറിയത്തിന് വിധേയായി ഇന്നലെ വൈകുന്നേരം 3 മണിയോടെ ആൺകുഞ്ഞിന് ജന്മവും നൽകി. പിന്നീട് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കുഴഞ്ഞു വീണു. ബന്ധുക്കൾ ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ഗൾഫിലുള്ള ഭർത്താവ് കെ.വി.അഭയ് ഇന്ന് രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. ഏക സഹോദരി: അനശ്വര. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

കർഷകമോർച്ച സംസ്ഥാന മീഡിയ കോ-കൺവീനറും ഏറ്റുകുടുക്ക എൽപി സ്കൂളിലെ പ്രധാനാധ്യാപകനുമായ സി.കെ.രമേശന്റെയും വി.അനുപ്രിയയുടെയും മകളാണ് ആതിര. മൂന്നുവർഷം മുൻപായിരുന്നു വിവാഹം.

No comments