Breaking News

എം ഡി എം എ മയക്കുമരുന്നുമായി 3 കാസർഗോഡ് സ്വദേശികളെ എറണാകുളം പോലീസ് അറസ്റ്റ് ചെയ്തു


കൊച്ചി: വസ്ത്ര വ്യാപാരികളെന്ന വ്യാജേന കൊച്ചിയിൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തുകായായിരുന്ന കാസർകോട്ടുകാരായ  മൂന്നുപേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്തു.

പടന്നക്കാട് ടിഎം കാർട്ടേഴ്സിൽ ജാഫറിന്റെ മകൻ കെ.പി.ഷാഹിദ് (23), ചിത്താരി  മടിയനിലെ അബ്ദുള്ളയുടെ മകൻ സി.എം.നിസാമുദ്ദീൻ (23), പനയാൽ കോട്ടപ്പാറ ബൈത്തുൽ അറഫ മൻസിലിൽ മുഹമ്മദ്കുഞ്ഞിയുടെ മകൻ അഹമ്മദ് റാഷിദ് (23) എന്നിവരെയാണ് എറണാകുളം കരയിൽ നോർത്തിലെ ഉഡുപ്പി ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും സിപ്ലോക്ക് കവറിൽ സുക്ഷിച്ച 7.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു 

ഷാഹിദിന്റെ ബാഗിൽ നിന്നും 3. 10 ഗ്രാമും, രണ്ടാം പ്രതി നിസാമുദിന്റെ ബാഗിൽ നിന്നും 3,75 ഗ്രാം മയക്കുമരുന്നുമാണ് കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോർത്ത് പോലീസ് ലോഡ്ജ് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത് 



No comments