ദേശീയ വടംവലി മത്സരം ; സ്വർണ്ണം നേടിയ കേരളാടീം അംഗങ്ങളായ പരപ്പ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി
പരപ്പ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ സ്വർണം നേടിയ കേരള ടീമംഗങ്ങളായ അഭിരാമി ,ദൃശ്യ,റെന ഫാത്തിമ കോച്ച് പ്രസാദ്, കായികാധ്യാപിക ദീപ പ്ലക്കൽ എന്നിവർക്ക് പരപ്പ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രിൻസിപ്പൽ ശ്രീ പതി മാസ്റ്റർ വിജയികളെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ.വി, സുരേഷ് കുമാർ കെ, രക്ഷാകർതൃ പ്രതിനിധി ഷാനവാസ് പരപ്പ, സജീവൻ കാരാട്ട് എന്നിവർ സംബന്ധിച്ചു.
No comments