Breaking News

പരപ്പ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് 'സമന്വയം 2023 ' എടത്തോട്'സ്കൂളിൽ തുടക്കം കുറിച്ചു


പരപ്പ: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പരപ്പ എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസക്യാമ്പ് 'സമന്വയം 2023 എടത്തോട്'SVM GUP സ്കൂളിൽ തുടക്കം കുറിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസഫ് വർക്കി നിർവഹിച്ചു സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിൽ NSS നുള്ള സ്ഥാനം വളരെ വലുതാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിന് കരിന്തളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ CH അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. A R വിജയകുമാർ (PTA പ്രസിഡണ്ട് GHss Parappa), വിജയൻ കെ (PTA പ്രസിഡണ്ട് SVMGUPS എടത്തോട്), ബാലകൃഷ്ണൻ മാണിയോട്ട് (SMC ചെയർമാൻ Ghss Parappa),  ചിഞ്ചു ജിനീഷ് MPTA പ്രസിഡണ്ട് SVMGUPS എടത്തോട്), ജനാർദ്ദനൻ പാലങ്ങാട് HM GHss Parappa),  രമേശൻ കെ (HM SVMGUPS എടത്തോട്), ബിജു എ എം  (NSS പ്രോഗ്രാം ഓഫീസർ)എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ  ശ്രീപതി എസ്.എം സ്വാഗതവും വാളണ്ടിയർ ലീഡർ മാസ്റ്റർ ആൽഫ്രഡ്‌ പ്രകാശ് നന്ദിയും പ്രകാശിപ്പിച്ചു.

No comments