പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കി പ്രതിക്ക് 20 വർഷം കഠിന തടവും , ഒരു ലക്ഷം രൂപ പിഴയും കാസർകോട് തളങ്കരയിലെ ടി.കെ ദീക്ഷിത് എന്ന വാവ (23) യെയാണ് കോടതി ശിക്ഷിച്ചത്
കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ,ഒരു ലക്ഷം രൂപ പിഴയും കാസർകോട് തളങ്കരയിലെ ഹരിചന്ദ്രയുടെ മകൻ ടി.കെ ദീക്ഷിത് എന്ന വാവ (23) യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. വിധിച്ചത് , 2016 മാർച്ച് മാസത്തിൽ പലദിവസങ്ങളിലായി കല്യാണം കഴിക്കാമെന്ന് പറഞ്ഞ് വീട്ടിൽ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കാസർകോട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന അബ്ദുൾറഹിമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി
No comments