Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ്‌ ഗ്രൂപ്പ് ജനറൽ ബോഡി നടത്തി


പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ  ഭാഗമായി വർക്കിംഗ്‌ ഗ്രുപ്പ് ജനറൽ ബോഡി നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്. എം. ലക്ഷ്മി യുടെ അധ്യക്ഷതയിൽ കില ഡയരക്ടർ ജനറൽ  ജോയ് ഇളമൺ പരിപാടി ഉത്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. കെ. രവി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  കെ. ഭൂപേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി. വി. ചന്ദ്രൻ, രജനി കൃഷ്ണൻ, എം. പദ്മ കുമാരി, കില ജില്ലാ ഫെസിലിറ്റേറ്റർ അജയൻ പനയാൽ.,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജോസ് കുത്തിയതോട്ടിൽ എന്നിവർ സംസാരിച്ചു വർക്കിംഗ്‌ ഗ്രുപ്പ് ചർച്ചകൾക്ക് കില ഡയരക്ടർ ജനറൽ, കില ഫെസിലിറ്റേറ്റർ മാർ.. ജനപ്രതിനിധി കൾ, ജീവനക്കാർ  എന്നിവർ നേതൃത്വം നൽകി... ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ജോസഫ്.എം. ചാക്കോ സ്വാഗതവും   പറഞ്ഞു. ജോയിന്റ്. ബി.ഡി. ഒ.      കെ. ജി. ബിജു കുമാർ  ചർച്ചകൾ ക്രോഡീകരിച്ചു.. ജി. ഇ. ഒ. ഇൻചാർജ് ജയരാജൻ. പി. കെ. നന്ദി പറഞ്ഞു

No comments