ബ്രദേഴ്‌സ് പരപ്പ സസ്നേഹം സീസൺ 6 ദുബായിൽ ബ്രോഷർ പ്രകാശനം ഓട്ടോ മിഡാസ് എം ഡി അഷ്‌റഫ് ബിരിക്കുളം നിർവഹിച്ചു
പരപ്പ : ബ്രദേഴ്‌സ് പരപ്പ പ്രവാസി കൂട്ടായ്മ യു എ ഇ യുടെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 4 നു ദുബൈ ക്യാപിറ്റൽ സ്കൂളിൽ വെച്ച് നടക്കുന്ന സസ്നേഹം സീസൺ 6 ന്റെ ബ്രോഷർ പ്രകാശനം ഓട്ടോ മിഡാസ് എം ഡി അഷ്‌റഫ് ബിരിക്കുളം നിർവഹിച്ചു. ബ്രദേഴ്‌സ് കൂട്ടായ്മ പ്രസിഡന്റ് ഷാനവാസ് പരപ്പ, പ്രൊഗ്രാം ചെയർമാൻ താജുദ്ദീൻ കാരാട്ട് , ട്രെഷറർ പ്രസീൻ ഓ കെ, ഷംസുദീൻ കമ്മാടം, അഹമ്മദ് ഹാജി ബിരിക്കുളം, അഷ്‌റഫ് പരപ്പ, അനൂപ് പരപ്പച്ചാൽ, ഷാനവാസ് പി കെ, മുനീർ മാലോം എന്നിവർ സംബന്ധിച്ചു.ഫുട്ബോൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, വടം വലി,തിരുവാതിര, കൈമുട്ടിപ്പാട്ട്, ദഫ്മുട്ട്, കോൽക്കളി, കുട്ടികളുടെ വിവിധ കലാപരിപാടികൾ,കരോക്കെ ഗാനമേള,കുടുംബസംഗമം തുടങ്ങിയ ഒട്ടവനവധി പരിപാടികൾ ഇത്തവണ ദുബായിൽ അരങ്ങേറും.ആദ്യമായാണ് സസ്നേഹം പരിപാടിക്ക് ദുബായ് വേദിയാകുന്നത്. പരപ്പയിലെ 600 ഓളം പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
No comments