ബേഡഡുക്കയിൽ തൊട്ടിലിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കുറ്റിക്കോൽ : തൊട്ടിലിൽ കുടുങ്ങി എട്ടുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ബേഡഡുക്ക മരുതടുക്കത്തെ റഫീഖ് - സജിന ദമ്പതികളുടെ മകൾ ഹെസ്സ മറിയ എന്ന കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2. 30 മണിയോടുകൂടിയാണ് അപകടം. തൊട്ടിലിന്റെ വിടവിൽ കുടുങ്ങിയാണ് കുഞ്ഞ് അപകടത്തിലായത് .ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡകം എസ്.ഐ എം പി .പ്രദീഷ് കുമാർ ഇൻക്വസ്റ്റ് നടത്തി.
No comments