Breaking News

ചീർക്കയം സുബ്രമണ്യകോവിലിലെ ആണ്ടിയൂട്ട് പൂജ മഹോത്സവം ഞായറാഴ്ച


വെള്ളരിക്കുണ്ട് : വൃശ്ചികമാസ പുലരിയിൽ ശംഖുനാദ ധ്വനിയോടെ ആരംഭിച്ച  ചീർക്കയംസുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന് ഞായറാഴ്ച നടക്കുന്ന അണ്ടിയൂട്ട് പൂജയോടെ സമാപനം ആകും.

പാട്ടത്തിൽ ഗംഗാധരപൂജാരിയുടെ നേതൃത്വത്തിലുള്ള കാവടി സംഘ  മാണ് കഴിഞ്ഞ ഒരുമാസക്കാലം മലയോരത്തെ വിവിധ സ്ഥലങ്ങളിൽ സഞ്ചാരം നടത്തിയത്.

ഒരുമാസത്തെ സഞ്ചാരം പൂർത്തിയാക്കകാവടി സംഘ ത്തെ  ശനിയാഴ്ച രാവിലെ 10 മണിയോടെ  ചീർക്കയത്തെ ആചാര്യഭവനത്തിൽ നിന്നും  കോവിൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 

മുത്തു കുടകളുടെയും വാദ്യമേളത്തിന്റെയും നൂറ് കണക്കിന് ഭക്തരുടെയും അകമ്പടിയോടെ കോവിലിലേക്ക് സ്വീകരിക്കും. തുടർന്ന് പാലാക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന നടക്കും. വൈകിട്ട് 7 മണിക്ക് ദീപാരാധനയും കീൽട്ടക്കയത്ത്‌ നിന്നും തിരുമുൽ കാഴ്ച്ചവരവും നടക്കും.

നിത്യ കർമ്മത്തിന് ശേഷം വിവിധ ക്ഷേത്ര  മാതൃ സമിതി കളുടെ കൈകൊട്ടിക്കളി അരങ്ങേറും. 17 ന് പ്രഭാതപൂജ യും മുദ്ര എഴുന്നുള്ളത്തിന് ശേഷം പള്ളിക്കര രക്കിതേശ്വരി ഭജനസമിതി യുടെ ഭക്തി ഗനാമൃതം അരങ്ങേറും..

വൈകുന്നേരം 6 മണിക്ക് നാട്ടക്കൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും ദേവനൃത്തം. മയിലാട്ടം. മുത്തു ക്കുടകൾ. ശിങ്കാരി മേളം.നിശ്ചല ദൃശ്യം എന്നിവയോടെ കോവിലിലേക്ക് വർണ്ണ ശബളമായ താലപ്പൊലി നടക്കും..

തുടർന്ന് കോവിൽ ഭജനസമിതിയുടെ ഭജനയും ഇരട്ടതായമ്പകയും നടക്കും. കലാകായിക പഠന മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഉപഹാരംനൽകി അനുമോദിക്കും. 

തുടർന്ന് രാത്രി 9 മണിക്ക് ഭാരത കലാരത്നം നാമ സങ്കീർത്തന കോകിലം ഡോ. പ്രശാന്ത് വർമ്മജി നയിക്കുന്ന മാനസ ജപലഹരി സംഗീത സന്ധ്യ അരങ്ങേറും. രാത്രി 12 മണിക്ക് അണ്ടിയൂട്ട് പൂജ നടക്കും. മൂന്നാം ദിവസമായ18 ന് പുലർച്ചെ 5 മണിക്ക് കറുപ്പ് പൂജയും തുലാഭാരം എന്നിവയും ഉച്ചയ്ക്ക് 12 മണിക്ക് അന്നപൂജയും നടക്കും.

19 ന് രാവിലെ ദീപാരാധനയും പഴനി തീർത്ഥയാത്രയും നടക്കും. ഉത്സവദിവസങ്ങളിൽ ചീർക്കയം സുബ്രമണ്യകോവിലിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും ഭക്ഷണവും അവശ്യക്കാർക്ക് താമസസൗകര്യവും ഉണ്ടാകും.

No comments