
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് നീലേശ്വരം നഗരസഭാ പരിധിയിലെ വിഷയങ്ങള്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍ദ്ദേശിക്കപ്പെട്ട എംബാങ്ക്ഡ് രീതിയിലുള്ള മേല്‍പ്പാലത്തിന് പകരം എലിവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ നീലേശ്വരം പാലം പൊളിച്ചു മാറ്റി പകരം പുതിയ പാലം നിര്‍മ്മിക്കണമെന്നുമുള്ള ആവശ്യമാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുന്‍ലോകസഭ അംഗം പി. കരുണാകരന്‍, പാര്‍ലമെന്റ് അംഗങ്ങളായ ജോണ്‍ബ്രിട്ടാസ്, വി.ശിവദാസന്‍, എ.എ റഹീം, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ്‌റാഫി, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.പി രവീന്ദ്രന്‍, സി.പി.ഐ(എം) നേതാവ് എം.രാജന്‍, ബി.ജെ.പി നേതാവ് പി.യു വിജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. നീലേശ്വരം പഴയ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കുമെന്നും എലിവേറ്റഡ് ബ്രിഡ്ജിന്റെ സാധ്യത പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മന്ത്രി സംഘത്തിന് ഉറപ്പ് നല്‍കി.
No comments