കോൺഗ്രസ് നേതാക്കൾക്ക് നേരെയുളള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മാലോത്ത് പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു
മാലോം : കെ പി സി സി യുടെ നേതൃത്വത്തിൽ നടത്തിയ ഡി. ജി. പി. ഓഫിസ് മാർച്ചിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ ഉള്ള നേതാക്കൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മാലോത്ത് പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനമായി എത്തിയ കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായിവിജയന്റെ കോലവും കത്തിച്ചു. പ്രതിഷേധപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
സിബിച്ചൻ പുളിങ്കാല അധ്യക്ഷതവഹിച്ചു. അലക്സ് നെടിയകാല, ജോബി കാര്യകാവിൽ, ആൻഡ്രൂസ് വട്ടക്കൂന്നേൽ, മാർട്ടിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു
No comments