Breaking News

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ എൽഡിഎഫ് ബളാൽ പഞ്ചായത്ത് കമ്മിറ്റി അനുശോചനയോഗം വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ എൽഡിഎഫ് ബളാൽ പഞ്ചായത്ത് കമ്മിറ്റി അനുശോചനയോഗം വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ചു. യോഗത്തിൽ   സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം കുമാരൻ (മുൻ എംഎൽഎ ) അധ്യക്ഷനായി.  തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ  അനുസ്മരണ പ്രഭാഷണം നടത്തി തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഷോബി ജോസഫ് , ടിപി തമ്പാൻ, പി ടി നന്ദകുമാർ , പി എം ജോസഫ് , എ സി എ ലത്തീഫ്, കുഞ്ഞിക്കണ്ണൻ ബളാൽ ,ബിജു തുളുശ്ശേരി, പ്രിൻസ് ജോസഫ് ,കെ എ സാലു , ജോർജുകുട്ടി , പി വി രവി , സാജൻ പൈങ്ങോട്, തുടങ്ങിയ സംസാരിച്ചു. സെക്രട്ടറി ചന്ദ്രൻ വിളയിൽ സ്വാഗതം പറഞ്ഞു

കാനം രാജേന്ദ്രന്റെ മരണത്തിൽ അനുശോചിച്ചു ബിരിക്കുളത്ത് സർവകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സംസാരിച്ചവർ 

എൻ പുഷ്പരാജൻ ( സി പി ഐ മണ്ഡലം സെക്രട്ടറി )കയനി മോഹനൻ(സിപിഎം ), സി  ഒ സജി (കോൺഗ്രസ്‌) കുര്യക്കോസ് പ്ലാപ്പറമ്പൻ( കെ സി (എം)) എം ഇബ്രാഹിം (ഐ യൂ എം എൽ )മധു വട്ടിപ്പുന്ന(ബിജെപി ), രാഘവൻ കൂലേരി(കോൺഗ്രസ്‌ (എസ് )), വി കെ ദിവാകരൻ(വെൽഫയർ പാർട്ടി ), ധനീഷ് ബിരിക്കുളം (എ ഐ വൈ എഫ് ),

വി ബാലകൃഷ്ണൻ, എൻ ഗോപിനാഥൻ, സുകേഷ് സി വി, സി ഭാസ്കരൻ നായർ എന്നിവർ സംസാരിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി ഭാസ്കരൻ അടിയോടി സ്വാഗതവും, എം ശശിധരൻ അധ്യക്ഷത വഹിച്ചു


ഭീമനടി                                സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റ നിരിയാണത്തിൽ നർക്കിലക്കാട് സർവ്വകക്ഷി അനുശോചനം നടത്തി.സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. പി കെ മോഹനൻ അധ്യക്ഷനായി. സക്കറിയ അബ്രഹാം, വി കെ രാജൻ നായർ, ടി സി രാമചന്ദ്രൻ, ജെറ്റോ ജോസഫ്, ബർക്ക് മെൻസ്, സി പി സുരേശൻ, കെ പി സഹദേവൻ, എം വി കുഞ്ഞമ്പു, കയനി ജനാർദ്ദനൻ, കെ ഒ അനിൽകുമാർ എന്നിവർ സംസാരിച്ചു. വി പി യദുബാലൻ സ്വാഗതം പറഞ്ഞു

No comments