ഭീമനടി കമ്മാടത്ത് വീടിന്റെ അടുക്കളയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചിറ്റാരിക്കാൽ : യുവാവിനെ വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭീമനടി കമ്മാടത്തെ ഗോപാലന്റെ മകൻ ടി.ജി. വിജയൻ( 43 ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. രാവിലെ 7 മണിക്കും 8 മണിക്കു മാണ് സംഭവം. ഈ സമയം വീട്ടിൽ പിതാവ് മാത്രമെയുണ്ടായിരുന്നുള്ളൂ. ഭാര്യ അമ്മ മരിച്ചതിനാൽ രണ്ട് മക്കളെയും കൂട്ടി സ്വന്തം വീട്ടിൽ പോയതായിരുന്നു. മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ചിറ്റാരിക്കാൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു
No comments