Breaking News

ചിറ്റാരിക്കാൽ ഈട്ടിത്തട്ട് വളവിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു ബളാൽ സ്വദേശികൾക്ക് പരിക്ക്


വെള്ളരിക്കുണ്ട് : ചിറ്റാരിക്കാല്‍ ഈട്ടിത്തട്ട് വളവില്‍ കെഎസ്ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെറിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. ചിറ്റാരിക്കാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന

ബളാല്‍ സ്വദേശികള്‍ സഞ്ചരിച്ച ജീപ്പും കെഎസ്ആര്‍ടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്.മതിൽ തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊക്കയിലേക്ക് മറിയാതെ ജീപ്പ് നിന്നതിനാലാണ് വലിയ അപകടം ഒഴിവായത് . ബളാൽ സ്വദേശികളായ തോമസ്, ജോഷി മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

No comments