Breaking News

"ഹരിതം വെള്ളരിക്കുണ്ട് " ടൗൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് ബഹുജന പങ്കാളിത്തത്തോടെ തുടക്കം


 വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയായ ഹരിതം വെള്ളരിക്കുണ്ട് പദ്ധതിക്ക് ബഹുജന പങ്കാളിത്തത്തോടെ തുടക്കമായി. 4 സ്ക്വാഡുകളായി തിരിഞ്ഞ് ഓരോരുത്തരും വളണ്ടിയർമായി മാറി ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ബളാൽ ഗ്രാമ പഞ്ചായത്ത് ,  വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി , വെള്ളരിക്കുണ്ട് പൗരസമിതി , വിവിധ ട്രേഡ് യൂണിയനുകൾ , വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകൾ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ തുടങ്ങി വെള്ളരിക്കുണ്ട് ടൗണുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന നിരവധി പേർ ഹരിതം ശുചീകരണ പദ്ധതിയിൽ പങ്കാളികളായി. പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രവുമായി സഹകരിച്ചു കൊണ്ടാണ്

വെള്ളരിക്കുണ്ട് ടൗൺ ശുചീകരണ പ്രവർത്തനം നടത്തിയത്. വെള്ളരിക്കുണ്ട് ടൗണിൽ പൂച്ചെടികൾ വെച്ചു പിടിപ്പിച്ചു അതു സംരക്ഷിക്കാനും പ്ലാസ്റ്റിക് വിമുക്തമാക്കാനും ട്രാഫിക്കുമായി ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള പദ്ധതി തുടർന്ന് നടക്കും ഇതിനായി എല്ലാവരെയും ഉൾപ്പെടുത്തി വെവ്വേറെ കമ്മിറ്റികൾ ഉണ്ടാക്കും.

ടൗൺ ശുചീകരണ പ്രവർത്തനങ്ങളുടേയും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടേയും

ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നിർവഹിച്ചു ചടങ്ങിൽ വൈസ് പ്രസിഡണ്ട് എം.രാധാമണി അധ്യക്ഷത വഹിച്ചു.  വെള്ളരിക്കുണ്ട് ഫൊറോനാ വികാരി റവ ഫാദർ ഡോ. ജോൺസൺ അന്ത്യാംകുളം , കല്ലഞ്ചിറ ഖത്തീബ് ശരീഫ് അസിനബി , പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം സെക്രട്ടറി എം.ബി  പ്രമോദ് എന്നിവർ വിശിഷ്ടാതിഥികളായി.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ , കിനാനൂർ കരിന്തളം പഞ്ചായത്ത് മെമ്പർ സില്‍വി ജോസഫ് , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, ടൗൺ വികസന സമിതി പ്രസിഡൻറ് ബാബു കോഹിനൂർ, വെള്ളരിക്കുണ്ട് പൗരസമിതി കോഡിനേറ്റർ ജോർജ് തോമസ് , പുഴക്കര കുഞ്ഞിക്കണ്ണൻ , വ്യാപാരി പ്രതിനിധി കേശവൻ നമ്പീശൻ ,സണ്ണി കള്ളുവേലി, ജിമ്മി ഇടപ്പാടി , സാജൻ പൂവന്നിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ വിനു കെ ആർ നന്ദി പറഞ്ഞു






No comments