പാണത്തൂർ പരിയാരത്ത് കെട്ടിടത്തിന് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ട്ടം
രാജപുരം :പാണത്തൂരിൽ ഗുജിരികട പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചു. സാധനങ്ങൾ പൂർണ്ണമായും കത്തിയമർന്നു. ഇന്ന് രാത്രി 9 മണിക്കാണ് അപകടം. പാണത്തൂർ പരിയാരം റോഡിന്റെ പഴയ ബസ്റ്റാൻഡിന് സമീപത്തുള്ള ഗുജിരി സാധനങ്ങൾ ശേഖരിക്കുന്ന ഷോപ്പിന്റെ കെട്ടിടത്തിന് തീപിക്കുകയായിരുന്നു. ഇരു നില കെട്ടിടത്തിൽ നിന്നും രീതിയിൽ പുക വരുന്നത് കണ്ടതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ ആളിപടർന്നതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്സത്തി തീയണച്ചു. 10 ലക്ഷ ത്തോളം രൂപയുടെ നഷ്ടമുണ്ടാകും.
No comments