Breaking News

കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് മൊത്തവിതരണം ; പ്രതി അറസ്റ്റിൽ


കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിയായ അഫ്‌സല്‍ മന്‍സിലിലെ അര്‍ഷാദിനെയാണ് പൊലീസ് അതിഞ്ഞാലില്‍ നടത്തിയ പരിശോധനയില്‍ കെ.എല്‍ 14 വൈ 4131 എന്ന നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന

എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഐ.പി.എസ്‌ന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പ്രതിക്കെതിരെ ഹോസ്ദുര്‍ഗ്, പയ്യന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഒന്നില്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ട്. കാപ്പ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ ആയിരുന്ന പ്രതി മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്.പോലീസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പ്രേം സദന്‍, എസ്.ഐ വിശാഖ് പോലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ് കിഷോര്‍, ഷൈജു പ്രണവ്, ഷിജിത് എന്നിവരും ഉണ്ടായിരുന്നു

No comments