Breaking News

കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയൻ; മന്ത്രി വി.എൻ വാസവൻ


കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എൻ വാസവൻ. മുഖ്യമന്ത്രിയെ തൊടാൻ ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോൺഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐഎം മുഖ്യമന്ത്രിക്ക് കവചം തീർക്കും. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോൺഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാൻ ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

No comments