Breaking News

സ്ത്രീധനത്തിനെതിരെ മഹിളാ കോൺഗ്രസ്‌ ബളാൽ മണ്ഡലം കമ്മിറ്റി നൈറ്റ്‌ മാർച്ച്‌ നടത്തി

വെള്ളരിക്കുണ്ട് : മഹിളാ കോൺഗ്രസ്‌ ബളാൽ മണ്ഡലം കമ്മിറ്റി നൈറ്റ്‌ മാർച്ച്‌ നടത്തി. പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊന്ന് തെരുവിൽ തള്ളി കേരള മന:സാക്ഷിയെ ഞെട്ടിച്ച ക്രൂരത‌ക്കെതിരെയും. സ്ത്രീധനം എന്ന മഹാവിപത്തിൽ നിന്ന് സ്ത്രീകളെ രക്ഷിക്കണം എന്നും മുദ്രാവാക്യം ഉയർത്തികൊണ്ട് മഹിളാ കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മിറ്റി വെള്ളരികുണ്ടിൽ നൈറ്റ്‌ മാർച്ച്‌ നടത്തി. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ബിന്ദു സാബുവിന്റെ അധ്യക്ഷതയിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ മിനി ചന്ദ്രൻ ഉത്ഘടനം ചെയ്തു . സ്ത്രീധനതിനെതിരെയുള്ള സത്യ വാചകം മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബിൻസി ജെയിൻ ചൊല്ലി കൊടുത്തു. ബളാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക്‌ കോൺഗ്രസ്സ് ഭാരവാഹികളായ എം രാധാമണി , മോൻസി ജോയ് , മഹിളാ കോൺഗ്രസ്സ് നേതാക്കളായ ആശ സോളി വർഗീസ്സ് , ഷൈനി സിബി , റോസമ്മ , ശ്രീജ , ഗീതകുമാരി , ശാന്ത , ശ്രീജ അജി കുമാർ , താരകുഞ്ഞുമോൾ കോൺഗ്രസ്‌ നേതാക്കളായ സണ്ണി കള്ളുവയലിൽ , അലക്സ്‌ നെടിയകാല , വിഎം ഷിഹാബ് , ഷോബി ജോസഫ് , ബിനു , മാത്യു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജിൻസി ജോസഫ് സ്വാഗതവും, ഷൈല രാഘവൻ നന്ദിയും പറഞ്ഞു

No comments