Breaking News

കാസർകോട് സ്വദേശി ദുബായ് ബാങ്കിനെ പറ്റിച്ച് 300 കോടി തട്ടി, ഇഡി പിടികൂടി; സിനിമയിൽ പണം നിക്ഷേപിച്ചെന്ന് മൊഴി


കൊച്ചി : ദുബായിലെ ബാങ്കുകളിൽ നിന്ന് 300 കോടി രൂപയുടെ വായ്പ തട്ടിയ സംഭവത്തിൽ വ്യവസായി അബ്ദുൾ റഹ്മാൻ ഇഡി കസ്റ്റഡിയിൽ. കാസർഗോഡ് സ്വദേശിയായ അബ്ദുൾ റഹ്മാൻ 20017, 18 കാലത്താണ് വായ്പകൾ നേടി ബാങ്കിനെ കബളിപ്പിച്ചത്. ബാങ്കിൽ നിന്ന് തട്ടിയ പണം സിനിമ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി നിക്ഷേപിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. കൊച്ചിയിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലെ പ്രമുഖ മലയാളം സിനിമകളിൽ ഇയാൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 

No comments