കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു
കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പ്രത്യേക ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു.
കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി.ധന്യ, ഉമേശൻ വേളൂർ, കെ.യശോദ, എൻ രാജൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ ഭിന്നശേഷി ക്കാർ, ബന്ധുക്കൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ലീന മോൾ എൻ.സി സ്വാഗതം പറഞ്ഞു.
No comments