Breaking News

ക്രിസ്തുമസിനെയും പുതുവർഷത്തെയും വ്യത്യസ്തമായി വരവേൽക്കാനൊരുങ്ങി കോളംകുളം നാട്


കോളംകുളം : നാടെങ്ങും ക്രിസ്തുമസ്ത്തിനെയും പുതുവർഷത്തെയും വരവേൽക്കാനായി തയ്യാറായി കൊണ്ടിരിക്കുമ്പോൾ കാസർഗോഡ് ജില്ലയിലേ മലയോരം ഗ്രാമമമായ കോളംകുളം മറ്റു പ്രാദേശങ്ങൾക്കെല്ലാം മാതൃകാപരമായ പ്രവർത്തങ്ങൾ ചെയ്ത് കൊണ്ട് വ്യത്യസ്തമാവുകയാണ് ആഘോഷങ്ങൾക്ക് വിവിധ മതങ്ങൾക്കായി ഭിന്നിപ്പിച്ചു വാങ്ങികൊണ്ടും യുവാക്കളുടെ കുട്ടം മയക്കു മരുന്നിനു പുറകെ പോകുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യാസമായ സന്ദേശം നൽകികൊണ്ട് എല്ലാ മത വിഭാഗത്തിൽ പെട്ടവരും ഒത്തൊരുമിച്ചു കൊണ്ട് മനോഹരമായ പുൽകുടിലും,  സ്റ്റാറും, ട്രീയും പ്ലാസിക് വസ്തുക്കളെ ഒഴിവാക്കികൊണ്ടും പ്രകൃതി സൗഹൃദമായ രീതിയിൽ കൊച്ചു പൂന്തോട്ടം അടക്കം ഒരുക്കി കൊണ്ടു കൊളംകുളത്ത് നിർമിച്ചു ഇരിക്കുകയാണ് വർഷങ്ങളായി എവിടെ എല്ലാവരും ഒത്തുചേർന്ന് കൊണ്ടു ഇതുപോലെ ഒരുക്കിയാണ് ഏവർക്കും ക്രിസ്തുമസ്, പുതുവത്സര സന്ദേശം നൽകുന്നത്.രണ്ടാഴ്ചയോളം എടുത്താണ് ബ്രോദേർസ് കോളംകുളം വാട്ട്സ് ആപ്പ് കൂട്ടായ് മയുടെ നേതൃത്വത്തിൽ ആണ് ക്രിസ്തുമസ് പുതുവത്സരതിന്റെ ഭാഗമായി പുൽകുടിലും, സ്റ്റാറും, ട്രീയും നിർമിക്കുന്നത്. പരപ്പ കാലിച്ചാമരം റൂട്ടിൽ കോളംകുളത്ത് ആശംസകൾ അറിയിച്ചു കൊണ്ട് നിർമിച്ച കണ്ണിനു കുളിർമഏറുന്ന ഇ നയനമനോഹരമായ ദൃശ്യം കാണുവാൻ കുട്ടികളടക്കം പലരും വന്നു പോകുന്നുണ്ട്

No comments