ക്രിസ്മസ് കേക്കുകൾ വിലയും തൂക്കവും നിർമാണ തീയ്യതിയും രേഖപ്പെടുത്താതെ അമിത വിലയ്ക്ക് വിൽക്കുന്നുവെന്ന പരാതി : സംയുക്ത സ്ക്വാഡ് ഒടയംചാലും പരപ്പയിലും പരിശോധന നടത്തി
വെള്ളരിക്കുണ്ട് :പാക്കറ്റുകളിൽ അല്ലാതെ ചെറിയ ചെറിയ ബോഡുകളിലാക്കി വിൽപന നടത്തുന്ന ക്രിം ക്രിസ്മസ് കേക്കുകൾ വിലയും തൂക്കവും നിർമാണ തിയ്യതിയും രേഖപ്പെടുത്താതെ അമിത വിലയ്ക് വിൽപന നടത്തുന്ന എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിതരണ - ഉപഭോക്തൃ കാര്യം , ലിഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംയുക്ത സ്ക്വാഡ് ഇന്ന് ഒടയംചാൽ,പരപ്പ എന്നിവിടങ്ങളിലെ ബേക്കറികളിൽ സംയുക്ത പരിശോധന നടത്തി.
ഒടയംചാലിലെ ... കുട്ടിസ് ബേക്കറി , പരപ്പയിലെ സിറ്റി ബേക്കറി , , സന ബേക്കറി, സ്വിറ്റി ബേക്കറി , സി എച്ച് സൂപ്പർ മാർക്ക്, സി.എം.സൂപ്പർമാർക്കറ്റ് ഒടയംചാൽ എന്നിവങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധന നടന്ന മുഴുവൻ ബേക്കറികളിലും വില, തൂക്കം, നിർമാണ തിയ്യതി, എക്സ്പയറി ഡേറ്റ്, ഉൽപാദകന്റെ വിലാസം,കൺസ്യൂമർ കെയർ നമ്പർ എന്നിവ രേഖപ്പെടുത്താതെ കിസ്മസ് ക്രീം കേക്കുകൾ വിൽപന നടത്തുന്നതായി കണ്ടെത്തി. ഇവ അപ്പോൾ തന്നെ റാക്കിൽ നിന്നും മാറ്റി.
ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി മാത്രമേ ഇത്തരം കിസ്മസ് കേക്കുകൾ വിൽപന നടത്താവൂ എന്ന കർശനമായി താക്കിത് നൽകി.
കൂടാതെ വറുത്ത കായ, മിക്സ്ചർ, ബിസ്കറ്റുകൾ തുടങ്ങി ലൂസ് ഇന ങ്ങൾ ഭരണികൾക്ക് പുറത്ത് വില എഴുതി വെച്ച് മാത്രമേ വിൽപന നടത്താവൂ എന്നും കർശന നിർദേശം നൽകി.
തുടർ പരിശോധനയിൽ ഉപഭോക്തൃ നിയമങ്ങൾ അളവ് തൂക്ക നിയമങ്ങൾ എന്നിവ ലംഘിച്ച് വിൽപന നടത്തിയാൽ ആവശ്യമായ നിയമ നടപടികൾ സ്വികരിക്കുമെന്ന കർശനമായ മുന്നറിയിപ്പും നൽകി.
പരിശോധനയിൽ താലുക്ക് സപ്ലെ ഓഫിസർ സജീവൻ ടി.സി, എളേരി റേഷനിഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ. ആന്റെണി , ലീഗൽമെട്രോ ള ജി ഇൻസ്പെക്ടർ രതീഷ് എം, ഇൻസ്പെക്ടിംഗ് അസിസ്റ്റ് ന്റ് വിനു കുമാർ പി.വി. , ജീവനക്കാരായ വിനയൻ ഏ, അജിത് കുമാർഎന്നിവർ പങ്കെടുത്തു.

No comments