ലൈംഗിക പീഡന കേസിൽ മദ്രസാധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും പൈവെളിഗ സുങ്കതകട്ടയിലെ ഡി ആദം(38)മിനാണ് ശിക്ഷ ലഭിച്ചത്
കാസർകോട്: ലൈംഗിക പീഡന കേസിൽ മദ്രസാധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. 2018 ഒക്ടോബർ മാസത്തിൽ മദ്രസ്സയിൽ വെച്ച് മദ്രസാധ്യാപകനായ
പൈവെളിഗ കുരുടപ്പതവ് സുങ്കതകട്ടയിലെ ഡി ആദം(38)മാണ് 9 വയസ്സുള്ള പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയത്. കേസിൽ പ്രതിക്ക് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ .മനോജ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ഇരുപത് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 2വർഷംകൂടി അധികതടവും വിധിച്ചു. കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടർ ആയിരുന്ന എം.കൃഷ്ണനാണ് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
No comments