Breaking News

പോക്സോ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് എസ് ഐയേയും പോലീസുകാരേയും ആക്രമിച്ചു മഞ്ചേശ്വരത്താണ് സംഭവം


കാസർഗോഡ് : പോക്സോ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ്  സ്റ്റേഷനിൽ വെച്ച് എസ് ഐയേയും പോലീസുകാരേയും ആക്രമിച്ചു. മംഗൽപാടി അഡ്ക്കയിലെ റിഫാലിയ മൻസിലിൽ ഇബ്രാഹിം സെയ്ഫലിയണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. ചോദ്യം ചെയ്യുന്നതിനിടയിൽ സെഫലി എസ് എ  രൂമേഷിന്റെ കോളറിൽ പിടിച്ച് തള്ളുകയും തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസർ ധനേഷിന്റെ ഫോൺ തട്ടി തെറിപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസുകാരായ മഹേഷും മധുവും ചേർന്നാണ് ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കിയത്.

No comments