ജോമോൻ ജോസ് യൂത്ത് കോൺഗ്രസ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസിനെ തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പത്രകുറിപ്പിലൂടെ അറിയിച്ചു
വെള്ളരിക്കുണ്ട് : സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജോമോൻ ജോസിനെ തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് ശ്രീ.രാഹുൽ മാങ്കൂട്ടത്തിൽ പത്രകുറിപ്പിലൂടെ അറിയിച്ചു.
ബളാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കെ.സ്.യു. വിന്റെ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്ന് വന്ന ജോമോൻ 2010 ൽ സംഘടന തിരഞ്ഞെടുപ്പിലൂടെ കാസർഗോഡ് ജില്ലയിലെ കെ.സ്. യുവിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2019 , 2023 ൽ നടന്ന സംഘടന തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പറായ ജോമോൻ കാസർഗോഡ് ജില്ല പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടിയുടെ പാർലമെൻററി ലീഡർ കുടിയാണ്.കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ വെള്ളരിക്കുണ്ട് സ്വദേശിയാണ് ജോമോൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ആദ്യമായിയാണ് വടക്കൻ മലബാർ ജില്ലയിൽ നിന്നും സംഘടന ജനറൽ സെക്രട്ടറിയായി ഒരാളെ നിയമിക്കുന്നത്.
No comments