Breaking News

ക്രിസ്തുമസ് ആഘോഷവുമായി ചങ്ങാതിക്കൂട്ടം ഒത്തു കൂടി.ബാനം ഗവ ഹൈസ്കൂൾ അഞ്ചാം തരം വിദ്യാർത്ഥി അമർജിത്തിന്റെ വീട്ടിലായിരുന്നു ഇത്തവണ ക്രിസ്തുമസ് ആഘോഷം


വെള്ളരിക്കുണ്ട്  : ക്രിസ്തുമസും പുതുവത്സര ആഘോഷവുമായി ചങ്ങാതികൂട്ടം ബാനം ഗവ ഹൈസ്കൂളിലെ അഞ്ചാം തരം വിദ്യാർഥി അമർജിത്തിന്റെ വീട്ടിൽ ഒത്തുകൂടി .ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ക്രിസ്മസ് - പുതുവത്സര ചങ്ങാതിമാരുടെ ഒത്തു കൂടൽ  ബാനം ഗവ ഹൈസ്കൂളിലെ സഹപാഠികളായ കുട്ടികളും അധ്യാപകരും ബിആർസി പ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും അമർജിത്തിന്റെ വീട്ടിൽ ചങ്ങാതികൂട്ടം ആഘോഷമാക്കി.  ശാരീരിക അവശതകൾ മൂലം വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് കൂട്ടുകൂടൽ എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരള ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിക്കുന്നത്.  പരിപാടിയുടെ ഭാഗമായി ക്രിസ്തുമസ് കരോൾ,ക്രിസ്മസ് ഗാനങ്ങൾ,  ക്രിസ്തുമസ്-പുതുവത്സര ഫ്രെണ്ട് സമ്മാന കൈമാറ്റം, കേക്ക് മുറിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു.   അമർജിത്തിന്റെ വീട്ടിൽ സംഘടിപ്പിച്ച ബി ആർ സി തല ചങ്ങാതിക്കൂട്ടത്തിന്റെ ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.പി  നിർവഹിച്ചു. Dr. കെ വി രാജേഷ്, ഗോപാലകൃഷ്ണൻ , ശാരിക കെ , കോമളവല്ലി, മനോജ് കുമാർ പി, സഞ്ജയൻ , രാഹുൽ എന്നിവർ സംസാരിച്ചു. ജി എച്ച് എസ് കാഞ്ഞിരപൊയിൽ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥി മിഥുന്റെ  വീട്ടിലും ചങ്ങാതികൂട്ടം പരിപാടി സംഘടിപ്പിച്ചു.



No comments