Breaking News

മലയോരത്തെ പ്രമുഖ കാനനക്ഷേത്രമായ കായിലംകോട് ശ്രീ ധർമ്മശാസ്താം കാവിൽ മണ്ഡല പൂജാമഹോത്സവം ആരംഭിച്ചു


വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രമുഖ കാനനക്ഷേത്രവും കലിയുഗവരതന്റെ അനുഗ്രഹത്താൽ മുഖരിതമായ കായിലംകോട് ശ്രീ ധർമ്മശാസ്താം കാവിൽ ഈ വർഷത്തെ മണ്ഡല പൂജാ മഹോത്സവം ഭക്തി ആദരപൂർവ്വം നടന്നു. കൂരാംകുണ്ട്, പ്ലാച്ചിക്കര, ആവുള്ള ക്കോട്, കൊട്ടമടൽ,പ്ലാതടം ,ബിരിക്കുളം തുടങ്ങി വിവിധദേശങ്ങളിൽ നിന്നും നിരവധി ഭക്തരും, സ്വാമിമാരുമാണ് കാനനവാസന്റെ അനുഗ്രഹം തേടാൻ എത്തിയത്. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ കാവിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി അറിയപ്പെടുന്നു. 

ബ്രഹ്മശ്രീ മേക്കാട്ട് കുഞ്ഞിരാമ പട്ടേരി അവർകളുടെ നേതൃത്വത്തിൽ പൂജാ ചടങ്ങുകൾ നടന്നു. തുടർന്ന് ബാലൻ മാസ്റ്റർ പരപ്പയുടെ നേതൃത്വത്തിൽ ആധ്യാത്മിക പ്രഭാഷണവും, ഉച്ചയ്ക്ക് അന്നദാനവും നടന്നു. വൈകുന്നേരം കാഴ്ച സമർപ്പണവും തുടർന്ന് ഭജനയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.



No comments