Breaking News

ക്രിസ്മസിന് പെൻഷൻ ചോദിച്ചു വന്നത് നിസാരമായി കാണാനാവില്ല, മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് ഹൈക്കോടതി




എറണാകുളം: പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി..മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ് കാര്യങ്ങൾക്ക് പണം ചെലവാക്കാൻ സർക്കാരിനുണ്ട്.പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്‍റേയും ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു
വിധവാപെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയില്‍ ,കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നല്‍കി., ക്രിസ്മസ് നു പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാൻ ആവില്ലെന്ന് കോടതി പറഞ്ഞു, 78 വയസ്സുള്ള സ്ത്രീയാണെന്ന് കോടതി സൂചിപ്പിച്ചു, വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു, 1600 രൂപയല്ലെ ചോദിക്കുന്നുളളു എന്ന് കോടതി ആരാഞ്ഞു, മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കുമെന്ന് ജസ്റ്റീസ് ദേവലൻ രാമചന്ദ്രൻ ചോദിച്ചു, സർക്കാരിന്‍രെ കയ്യിൽ പണം ഇല്ലെന്ന് പറയരുതെന്ന് കോടതി ആവശ്യപ്പെട്ടു.



No comments