Breaking News

വെള്ളരിക്കുണ്ടിനെ കരോൾഗാന ലഹരിയിൽ ആറാടിക്കാൻ നാളെ "ജിംഗിൾ ബെൽസ് " ക്രിസ്മസ് കരോൾ ഗാന മത്സരത്തിന് ആതിഥ്യമരുളുന്നത് വെളളരിക്കുണ്ട് വൈ എം സി എ


വെള്ളരിക്കുണ്ട് : വൈ എം സി എ വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ അഞ്ചാമത് കണ്ണൂർ കാസർകോട് ജില്ലാ തല ഓപ്പൺ ക്രിസ്മസ് കരോൾ ഗാന മത്സരം "ജിംഗിൾ ബെൽസ്" ഡിസംബർ 22ന് വൈകുന്നേരം 5 മുതൽ വെള്ളരിക്കുണ്ട് ടൗണിൽ വച്ച് നടത്തും.  ഒന്നാം സമ്മാനം  മാതാ കൺസ്ട്രഷൻസ് സ്പോൺസർ ചെയ്യുന്ന12000 രൂപ ക്യാഷ് പ്രൈസ്.  രണ്ടാം സമ്മാനം സി.ജെ ബിൽഡ് വെയർ സ്പോൺസർ ചെയ്യുന്ന 8000 രൂപ ക്യാഷ് പ്രൈസ്. മൂന്നാം സമ്മാനം ബ്രൈറ്റ് ഇലക്ട്രിക്കൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസ് 5000 രൂപ. വൈകിട്ട് 5 ന് നടക്കുന്ന പരിപാടി വൈഎംസിഎ യൂണിറ്റ് ട്രഷറർ ബെന്നി പ്ലാമൂട്ടലിന്റെ പ്രാർത്ഥനാ ഗാനത്തോടെ ചടങ്ങ് ആരംഭിക്കും. വെള്ളരിക്കുണ്ട് ലിറ്റിൽഫ്ലവർ ഫൊറോനാ ചർച്ച് വികാരി വെരി റവ ഫാ. ജോൺസൺ അന്ത്യംകുളം ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് വൈ എം സി എ പ്രസിഡണ്ട് സിബി വാഴക്കാലയിൽ അധ്യക്ഷത വഹിക്കും.  പ്രോഗ്രാം കമ്മിറ്റി കൺവീനർ ജയ്സൺ കാവപുരയ്ക്കൽ സ്വാഗതം പറയും. വൈഎംസിഎ സബ് റീജിയണൽ ചെയർമാൻ ബേബി മാടപ്പള്ളിൽ മുഖ്യാതിഥിയാവും. വെള്ളരിക്കുണ്ട് ഫൊറോന ചർച്ച് അസിസ്റ്റൻറ് വികാരി റവ. ഫാദർ ജിന്റോ പാണാക്കുഴിയിൽ ക്രിസ്മസ് സന്ദേശം നൽകും . ഫാ. ജിതിൻ വയലുങ്കൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, വാർഡ് മെമ്പർ വിനു കെ ആർ തുടങ്ങിയവർ സംസാരിക്കും. വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂൾ വിദ്യാർത്ഥികൾ സ്വാഗത ഗാനം ആലപിക്കും. തുടർന്ന് കോമഡി ഉത്സവം ഫെയിം ഫാദർ ജിതിൻ വയലുങ്കൽ നയിക്കുന്ന എന്റർടൈയ്മെന്റ് സീക്വൻസ് അരങ്ങേറും. വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ എം .സതീശൻ സമ്മാനദാനം നിർവഹിക്കും. വെള്ളരിക്കുണ്ട് വൈഎംസിഎ സെക്രട്ടറി ബാബു കല്ലറയ്ക്കൽ നന്ദി പ്രകാശനം നടത്തും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 8281221098 , 9061822468

No comments