ഭാര്യയെ അമ്മികല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു ദേഹത്ത് ചൂട് ചായ ഒഴിച്ച് പൊളളലേൽപ്പിച്ചു ; ഭർത്താവിനെതിരെ പോലീസ് കേസെടുത്തു
വെള്ളരിക്കുണ്ട് : സംശയത്തെ തുടർന്ന് ഭാര്യയെ അമ്മികല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ദേഹത്ത് ചൂട് ചായ ഒഴിച്ച് പൊളളലേൽപ്പിക്കുകയും ചെയ്ത ഭർത്താവിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചിത്താരി രാവണേശ്വരം രാമഗിരിയിലെ ബാലകൃഷ്ണനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് സംഭവം. സംശയരോഗം കാരണം ഭർത്താവ് ചെറിയ അമ്മികല്ല് കൊണ്ട് തലക്കടിച്ച ശേഷം ഗ്യാസ് അടുപ്പത്ത് വെച്ചിരുന്ന ചൂട് ചായ ദേഹത്തേക്ക് ഒഴിച്ചുവെന്നാണ് ബാലകൃഷ്ണന്റെ ഭാര്യ ലീന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
No comments