ജില്ലയിൽ സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണം ; “Connecting Kasaragod” പദ്ധതിയുടെ അവലോകന യോഗം കളക്ടറേറ്റിൽ ചേർന്നു
കാസർഗോഡ് : ജില്ലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വല്‍ക്കരണം നടപ്പിലാക്കുന്നതിലേയ്ക്കായി ആവിഷ്കരിച്ചിരിക്കുന്ന “Connecting Kasaragod” പദ്ധതിയുടെ അവലോകന യോഗം കളക്ടറേറ്റിൽ ചേർന്നു. സബ് കളക്ടർ സൂഫിയൻ അഹമ്മദ് ഐഎഎസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടറെ നേരിട്ട് പരാതി അറിയിക്കാൻ സാധിക്കുന്ന DC Connect പദ്ധതിയുടെ പോസ്റ്ററുകൾ ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പതിച്ചു വ്യാപകമായ പ്രചാരണം നൽകണമെന്ന് യോഗത്തിൽ തീരുമാനമായി. ജില്ലയിലെ K-Fon ശൃംഖല കൂടുതൽ വ്യാപിപ്പിക്കുന്നതിനും മറ്റു കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. എല്ലാ വകുപ്പുകളിലും ഇ-ഓഫീസ്, DC Connect, മുതലായ ഡിജിറ്റൽ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലയുള്ള ഒരു Connecting Kasaragod Nodal officer ഉണ്ടായിരിക്കണം എന്നും തീരുമാനിച്ചു.
ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ ഉള്ള പരാതികൾ kascoll.ker@nic.in എന്ന മെയിൽ വിലാസത്തിലേക്ക് ആവശ്യമായ രേഖകളും ഫോൺ നമ്പറും സഹിതം അയക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതി സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
No comments